---
title: "സിവിൽ സപ്ലൈകോ ബ്രാഞ്ച് അനുവദിക്കണമെന്ന് മുസ്ലിം ലീഗ്"
english_title: "Civil Supplies Branch Demand Muslim League Kelakam Panchayat Convention Adakathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383730/Muslim League, kelakom"
published_at: "2026-09-22T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1c7c4dfda8_1000304583.jpg"
keywords: ["Muslim League", "Kelakam"]
---

# സിവിൽ സപ്ലൈകോ ബ്രാഞ്ച് അനുവദിക്കണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **അടയ്ക്കാത്തോട്**: അടയ്ക്കാത്തോട്ടിൽ സിവിൽ സപ്ലൈകോ ബ്രാഞ്ച് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**അടയ്ക്കാത്തോട്**: അടയ്ക്കാത്തോട്ടിൽ സിവിൽ സപ്ലൈകോ ബ്രാഞ്ച് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കൺവെൻഷൻ നടന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാൻ E I യുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടും മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് കൂടിയായ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് സെക്രട്ടറി സി എം യൂസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് സെമീർ വി പി, കേളകം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുസ്സലാം, ഷാഹിന റഷീദ്, മൈമൂന പ്രായറ്റ്, സൈനബ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ജാഫർ പുളിക്കകുന്നിൽ നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383730/Muslim League, kelakom)